തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു.
കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും ചോർച്ച കാരണം നിർത്തി വെച്ചിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടൽ ഉണ്ടായതോടെ പരിഹാരം കാണുകയായിരുന്നു.
ഗുരുതരമായ പ്രശ്നങ്ങൾ നിലനിന്നിരുന്ന നെല്ലിക്കുന്ന്, തെക്കുമ്പുറം ഭാഗത്ത് ശനിയാഴ്ച വൈകീട്ടും പ്രവൃത്തി നടന്നിരുന്നു. ജലപ്രവാഹത്തിൽ ബണ്ട് തകരാതിരിക്കാൻ മർദ്ദം കുറക്കാനായി ചോർച്ചയുള്ള ഭാഗത്ത് പൈപ്പിട്ടു.
വെള്ളം ഒഴുക്കാത്തതിനാൽ ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നിരവധി പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവിടെയെല്ലാം ഒണക്കുഭീഷണി നേരിട്ടിരുന്നു. തുലാമഴയും കിട്ടാതായതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിൽ ആവുകയായിരുന്നു.
Read Also: മുക്കം പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി









































