പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും റിവർ സ്ളൂയിസ് അഞ്ച് സെന്റീ മീറ്ററും ഉയർത്തി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്.
ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. അതേസമയം കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Most Read: എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ്; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി








































