കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലര വര്‍ഷമായി മൃഗസംരക്ഷണ വകുപ്പ് സംസ്‌ഥാനത്ത് മികച്ച മുന്നേറ്റമാണ് കാഴ്‌ച വെച്ചതെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളില്‍ മൃഗസംരക്ഷണ രംഗത്ത് അവബോധം സൃഷ്‌ടിക്കുവാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംരംഭകര്‍ക്ക് മൃഗസംരക്ഷണ മേഖലയെക്കുറിച്ച് ശാസ്‌ത്രീയ പരിശീലനം നല്‍കുക, മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക, മുട്ടയുല്‍പാദനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ കെട്ടിടങ്ങള്‍ നിർമിച്ചിട്ടുള്ളത്.
1.5 കോടി രൂപ ചെലവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള 1.68 ഏക്കറിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നിര്‍മ്മിച്ചത്. ഇതിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്‌ജമായിക്കഴിഞ്ഞു.
Also Read: മാർക്ക് തട്ടിപ്പ്; കേരള സർവകലാശാല സെക്ഷൻ ഓഫീസർക്ക് എതിരെ കേസ്