കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം മോഷ്‌ടിച്ചു. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്‌ദുൽ റഹ്‌മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു.
ഇന്ന് രാവിലെ തിരിച്ചത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്‌ടാവ് അകത്തു കടന്നത്. പെരിങ്ങോം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































