കാസര്‍ഗോഡ്: 64 കോടി രൂപ ചിലവഴിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. കോവിഡ് രോഗത്തിനുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് ഒന്നരമാസം പിന്നിട്ടു. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനാണ് പരിഹാരമാവുന്നത്.
191 തസ്തികകളാണ് ഇവിടെ പുതുതായി സൃഷ്ടിച്ചത്. നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായി. 540 കിടക്കകള്‍ അടങ്ങിയതാണ് ആശുപത്രി.
നാല് മാസങ്ങള്‍ കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പരിമിതമായ ആരോഗ്യ സംവിധാനങ്ങള്‍ മാത്രമുള്ള ജില്ലയിലെ കൂടുതല്‍ പേരും ചികില്‍സ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലെ മംഗലാപുരം അടക്കമുള്ള സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്.
Read Also: കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ






































