‘തന്റെ ചോര കുടിക്കാൻ ചിലർ കാത്തിരിക്കുന്നു, രാജിവെക്കാൻ ഉദ്ദേശമില്ല’

By Senior Reporter, Malabar News
Transport Minister KB Ganesh Kumar
കെബി ഗണേഷ് കുമാർ
Ajwa Travels

തിരുവനന്തപുരം: മന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന് കരുതി ആരും തന്റെ പിറകെ നടക്കേണ്ടെന്ന് ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാർ. രാജിവെക്കാൻ ഉദ്ദേശമില്ല. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉൽഘാടനം ചെയ്യവേ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

”മന്ത്രിസഭയിൽ ഇനി കുറച്ചു ദിവസം കൂടി മാത്രമേ കാലാവധിയുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്‌തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എന്റെ ചോര വേണമെങ്കിൽ ഒരു കത്തി തന്നാൽ കൈ മുറിച്ചു തരാം. അത് കുടിച്ചോ. ഞാൻ ഇന്ന് രാജിവെച്ചു പോകുമെന്നാണ് ചിലർ കരുതിയത്. അത് നടന്നില്ല. അത്തരം സന്തോഷത്തിന് വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാൽ കൊള്ളാമോ” എന്നും മന്ത്രി ചോദിച്ചു.

Most Read| എൽപിജി ക്ഷാമം വരുമോ? വിതരണം കുറഞ്ഞു, അവശ്യവസ്‌തു നിയമം നടപ്പാക്കി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE