പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി

കുറച്ചുകാലമായി പാർട്ടിക്കെതിരെയും പാർട്ടിയിലെ ഉന്നതർക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനെത്തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

By Senior Reporter, Malabar News
K. Kavitha
കെ. കവിത
Ajwa Travels

ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് മകൾ കെ. കവിതയെ പുറത്താക്കി പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.

”പാർട്ടി എംഎൽസിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവർ നടത്തുന്ന തുടർച്ചയായ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് ദോഷകരമാണെന്നതിനാൽ പാർട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു”- ബിആർഎസ് പ്രസ്‌താവനയിൽ അറിയിച്ചു.

കുറച്ചുകാലമായി പാർട്ടിക്കെതിരെയും പാർട്ടിയിലെ ഉന്നതർക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനെത്തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പല കാര്യങ്ങളിലും പാർട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തെ കെസിആറിന് കത്തെഴുതിയിരുന്നു. കെസിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്‌തതും പ്രശ്‌നങ്ങൾ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആർഎസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്‌തിരുന്നു.

Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE