കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും

By Desk Reporter, Malabar News
Kejriwal
Ajwa Travels

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കേരള സന്ദർശനം ബദൽ മുന്നണി പ്രഖ്യാപനത്തിന്. കിഴക്കമ്പലം ട്വന്‍റി ട്വന്‍റി ഉൾപ്പടെ വിവിധ പാർട്ടികളുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്ക് രൂപം നൽകാനാണ് നീക്കം. ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റ‍ർ സാബു എം ജേക്കബാണ് മുന്നണി ചെയർമാൻ. ബദൽ മുന്നണിയുടെ പ്രഖ്യാപനം ഈ മാസം 15ന് കിഴക്കമ്പലത്ത് നടത്താനാണ് പദ്ധതി.

ഇടതു വലതു മുന്നണികൾ അല്ലാതെ കേരളത്തിൽ ശക്‌തമായ മറ്റൊരു ബദലില്ലാത്തത് വലിയൊരു സാധ്യതയാണെന്ന് ആം ആദ്‌മി നേരത്തെ തന്നെ മനസിലാക്കിയിരുന്നു. കൂടാതെ ട്വന്‍റി ട്വന്‍റി പോലുളള പ്രാദേശിക ബദലുകൾക്ക് പെട്ടെന്നുണ്ടായ വളർച്ച അനുകൂലമാക്കാം എന്നും പാർട്ടി കണക്കുകൂട്ടുന്നു.

സംസ്‌ഥാനത്ത്‌ കോൺഗ്രസ് കൂടുതൽ ദുർബലമായാൽ ഇടത്- ബിജെപി വിരുദ്ധമുന്നണിയായി കളം പിടിക്കാനാണ് ശ്രമം. മുന്നണി പ്രഖ്യാപനമുണ്ടായാൽ നിഷ്‌പക്ഷരായ വോട്ടർമാരെ തങ്ങളോട് അടുപിച്ച് കൂടുതൽ പ്രദേശിക ബദലുകൾ ഉണ്ടാക്കാമെന്നും ഇതുവഴി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്‌തിയായി മാറാം എന്നുമാണ് ആം ആദ്‌മി ലക്ഷ്യമിടുന്നത്.

Read also: ക്രൈസ്‌തവ സഭാ മേലധ്യക്ഷൻമാരെ കൂടെ നിർത്താൻ ഒരുങ്ങി ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE