നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്

By News Desk, Malabar News
niyamasabha-from-tomorrow
Representational image
Ajwa Travels

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനവും 15നു ബജറ്റും അവതരിപ്പിക്കും. പതിനാലാം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഉള്‍പ്പെടെ കേസുകളുടെ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് സമ്മേളനം. സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേല്‍ യുക്‌തമായ നടപടി സ്വീകരിക്കുമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. നോട്ടീസ് ചട്ട പ്രകാരമാണ്, ഈ വിഷയം ചര്‍ച്ചക്ക് എടുക്കുമെന്നും സ്‌പീക്കര്‍ പ്രതികരിച്ചു.

തന്റെ പിഎ അയ്യപ്പന് ലഭിച്ച കസ്‌റ്റംസ്‌ നോട്ടീസില്‍ അന്വേഷണത്തെ തടസപ്പെടുത്തുകയല്ലെന്ന് സ്‌പീക്കർ  പറഞ്ഞു. തനിക്കെതിരെ പല വാര്‍ത്തകള്‍ വരുന്നുണ്ട്. 40 വര്‍ഷമായി പൊതു രംഗത്തുള്ളയാളാണ് താന്‍. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും. തനിക്ക് ഒരു ഭയവും ഇല്ല. വിവാദങ്ങളില്‍ കൂടുതല്‍ പറയാനില്ലെന്നും സ്‌പീക്കർ  വിശദീകരണം നല്‍കി.

Read Also: പക്ഷിപ്പനി; സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ആലപ്പുഴയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE