തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി) വർധനവാണ് ഉണ്ടായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വർധനവും കൂടുതൽ തുകയ്‌ക്കുള്ള വിൽപ്പനക്ക് കാരണമായിട്ടുണ്ട്. 25ന് (ഇന്നലെ) മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞവർഷം ഇതേ തീയതി 51.14 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്.
ഈ വർഷം 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർ ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും