തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2737 പേരാണ്. ആകെ രോഗബാധ 4531 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 10 ആണ്. സമ്പര്‍ക്ക രോഗികള്‍ 4081 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് സാഹചര്യം സംസ്ഥാനത്ത് കൂടുതൽ രൂക്ഷമാകുകയാണ്, ആറ് ജില്ലകളിൽ 300-ന് മുകളിലാണ് കേസുകൾ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർധിക്കുന്നു. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണം. പ്ലസ് വൺ പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്താവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ചുപോകുന്നതുവരെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
ചില ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇടുക്കി മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ കോവിഡ് ടെസ്റ്റ് നടത്താൻ സാധിക്കുന്നു. എറണാകുളത്ത് സമ്പർക്ക വ്യാപനം കുറച്ചു. സർവൈലൻസ് ശക്തിപ്പെടുത്തി. എറണാകുളത്ത് സമ്പർക്ക വ്യാപനം കുറച്ചു. സർവൈലൻസ് ശക്തിപ്പെടുത്തി. എറണാകുളത്ത് 60 വയസിന് മുകളിൽ കോവിഡ് ബാധിതരാകുന്നത് 10 ശതമാനത്തിന് താഴെയാണ്. കോഴിക്കോട് എണ്ണം വർധിച്ചു വരുന്നു. 545 പേർക്ക് സ്ഥിരീകരിച്ചു. കോർപ്പറേഷൻ മേഖലയിലാണ് വ്യാപനം കൂടുതൽ. സെൻട്രൽ മാർക്കറ്റിൽ വ്യാപനം കൂടുതൽ. വടകര എടച്ചേരിയിൽ വൃദ്ധസദനത്തിൽ 100ലധികം പേർക്ക് രോഗബാധ. ഇവിടേക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
2020 സെപ്തംബർ 17 ലെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കാസർഗോഡ്: 319
കണ്ണൂർ: 260
വയനാട്: 107
കോഴിക്കോട്: 545
മലപ്പുറം: 351
പാലക്കാട്: 241
തൃശ്ശൂർ: 296
എറണാകുളം: 383
ആലപ്പുഴ: 367
കോട്ടയം: 204
ഇടുക്കി: 104
പത്തനംതിട്ട: 136
കൊല്ലം: 218
തിരുവനന്തപുരം: 820
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 2737 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര്‍ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര്‍ 97, കാസര്‍ഗോഡ് 124. ഇനി ചികിത്സയിലുള്ളത് 34,314. ഇതുവരെ ആകെ 87,345 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് ഒഴിവാക്കപ്പെട്ടത് 21 ഹോട്ട് സ്പോട്ടുകളാണ്, ഇനി 608 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആകെ 4351 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 141 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 4081 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 278, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, കോഴിക്കോട് 536, മലപ്പുറം 335, വയനാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 211 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 285 പേര്‍ക്കും, എറണാകുളം 358, ഇടുക്കി 79, കോട്ടയം 198, കൊല്ലം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 349 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 804 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 489 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 10 ആണ്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന് നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന് (67), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74)
എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Also Read: വര്‍ഗീയത തടഞ്ഞ ജഡ്ജിമാർക്ക് അഭിനന്ദനങ്ങള്‍; കപില്‍ സിബല്‍
ഇന്ന് രോഗം ബാധിച്ചത് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. എറണാകുളത്ത് മാത്രം 16 പേർക്ക് രോഗം ബാധിച്ചു. കാസർഗോഡ് 12, കണ്ണൂർ 08, പാലക്കാട് 03, മലപ്പുറം 03, തൃശ്ശൂർ 08, തിരുവനന്തപുരം 15, കൊല്ലം 03, ആലപ്പുഴ 02, പത്തനംതിട്ട 01, വയനാട് ഒരാള്‍ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 20 ഹോട്ട് സ്പോട്ടുകളാണ്; എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാര്‍ഡ് 7), കൂരാചുണ്ട് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.
3081 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,13,595 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,89,759 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,836 പേര് ആശുപത്രികളിലുമാണ്.







































