തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,673 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 299 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 0 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 2.09%വും ചികിൽസയിലുള്ളത് 2211 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 0
കണ്ണൂർ: 9
വയനാട്: 4
കോഴിക്കോട്: 27
മലപ്പുറം: 7
പാലക്കാട്: 7
തൃശ്ശൂർ: 17
എറണാകുളം: 55
ആലപ്പുഴ: 14
കോട്ടയം: 11
ഇടുക്കി: 4
പത്തനംതിട്ട: 10
കൊല്ലം: 10
തിരുവനന്തപുരം: 48
Most Read: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 299, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 52, കൊല്ലം 23, പത്തനംതിട്ട 19, ആലപ്പുഴ 14, കോട്ടയം 36, ഇടുക്കി 18, എറണാകുളം 55, തൃശൂര്‍ 20, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 24, വയനാട് 9, കണ്ണൂര്‍ 20, കാസര്‍ഗോഡ് 0. ഇനി ചികിൽസയിലുള്ളത് 2211.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 68,365 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 0 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Entertainment News: ‘സീതാ രാമം’; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്