‘സീതാ രാമം’; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

By Film Desk, Malabar News
Ajwa Travels

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘സീതാ രാമം’ എന്നാണ് സിനിമയുടെ പേര്. ടൈറ്റിൽ റിലീസിനൊപ്പം ചിത്രത്തിന്റെ ഒരു വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ‘മഹാനടി’ നിര്‍മിച്ച സ്വപ്‌ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്ന് നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ മൃണാൽ ഠാക്കൂറും രശ്‌മിക മന്ദാനയുമാണ് നായികമാർ.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1960കളിൽ ജമ്മുകശ്‌മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കശ്‌മീരില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. പിഎസ് വിനോദ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് വിശാൽ ചന്ദ്രശേഖർ ആണ്.

Most Read: അധികാര കസേരയിൽ നിന്ന് ഇമ്രാൻ പുറത്തേക്ക്; ഷെഹബാസ് ആകുമോ പിൻഗാമി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE