വര്‍ഗീയ വൈറസുകളെ തടഞ്ഞ ജഡ്ജിമാര്‍ക്ക് അഭിനന്ദനങ്ങള്‍; കപില്‍ സിബല്‍

By Syndicated , Malabar News
Kapil Sibal_Malabar News
Kapil Sibal
Ajwa Travels

ന്യൂഡല്‍ഹി: സുദര്‍ശന്‍ ടി വി യുടെ യു.പി.എസ്.സി ജിഹാദ് തടഞ്ഞ ജഡ്ജിമാരെ അഭിനന്ദിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം വിരോധം വളര്‍ത്തുന്ന പരിപാടി തടഞ്ഞത്.

വര്‍ഗീയത എന്ന വൈറസിനെ സുപ്രീം കോടതിയിലെ ഒരു ബെഞ്ച് തടഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ ഇതിനോടകം തന്നെവര്‍ഗീയത മുറിവേല്‍പ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ച അഭിഭാഷകരെ അഭിനന്ദിക്കുന്നു.- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ സംപ്രേഷണം ചെയ്യരുത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരും ഉള്‍പ്പെടുന്ന ബഞ്ചാണ് പരിപാടി നിര്‍ത്തിവെക്കണം എന്നും മറ്റൊരു പേരിലും പ്രക്ഷേപണം ചെയ്യാന്‍ കഴിയില്ലെന്നും ഉത്തരവിട്ടത്.

Read also: രേഖയില്‍ ഇല്ലാത്തവര്‍ക്കു വേണ്ടി നിങ്ങള്‍ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE