ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

By Desk Reporter, Malabar News
Ghulam Nabi Azad will meet Sonia Gandhi today
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിനകത്തെ വിമത കൂട്ടായ്‌മയായ ജി 23 നേതാക്കളുടെ പ്രതിനിധി ഇന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നലെ ഡെൽഹിയിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് സോണിയയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചത്.

മുതിർന്ന നേതാവ് ഗുലാം നബി ആസാദായിരിക്കും ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തേക്കും. ബിജെപിക്ക് ബദലായി കോൺഗ്രസ് വളരേണ്ടത് അത്യാവശ്യമാണ്. ഇതിനായി കോൺഗ്രസ് രാജ്യത്ത് ശക്‌തമായ സ്വാധീനമായി ഇനിയും ഉയരേണ്ടതുണ്ട്. അതിനാൽ സമാനമനസ്‌കരായ പാർട്ടികളുമായി കോൺഗ്രസ് ചർച്ചക്ക് തയ്യാറാകണമെന്ന് ജി 23 നേതാക്കൾ ആവശ്യമുയർത്തിയിട്ടുണ്ട്.

പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ നേതൃത്വവും തീരുമാനവുമാണ് ആവശ്യം. ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയിൽ യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും സോണിയയെ അറിയിക്കും.

18 നേതാക്കളാണ് ഇന്നലെ ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ഭൂപീന്ദ്ര ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, ശശി തരൂർ, മണി ശങ്കർ അയ്യർ, ശങ്കർ സിംഗ് വഗേല എന്നിവർക്കൊപ്പം കേരളത്തിൽ നിന്ന് പ്രമുഖ നേതാക്കളിലൊരാളായി പിജെ കുര്യനും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിന് മുമ്പ് കപിൽ സിബൽ രൂക്ഷവിമർശനമാണ് ഗാന്ധി കുടുംബത്തിനെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബം നേതൃസ്‌ഥാനത്ത് നിന്ന് മാറി മറ്റൊരാൾക്ക് പാർട്ടിയെ നയിക്കാൻ അവസരം നൽകണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പരാമർശം. രാഹുൽ ഗാന്ധി, ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് എന്നും കോൺഗ്രസ് നേതൃത്വത്തിൽ കാതലായ അഴിച്ചുപണി വേണമെന്നും ഇന്ത്യൻ എക്‌സ്​പ്രസിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ കപിൽ സിബൽ ആരോപിച്ചിരുന്നു.

പാർട്ടിയെ കുടുംബ പാർട്ടിയാക്കി മാറ്റാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിൽ മാറ്റം വരണം. സമീപകാലത്താണ് കോൺഗ്രസിൽ ദീർഘകാല പ്രസിഡണ്ടുമാർ ഉണ്ടാവാൻ തുടങ്ങിയത്. നേരത്തെ എല്ലാ വർഷവും അധ്യക്ഷൻ മാറുന്ന സ്‌ഥിതിയുണ്ടായിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നത് തെറ്റായ കാഴ്‌ചപ്പാടാണെന്നും കപിൽ സിബൽ വിമർശിച്ചിരുന്നു.

Most Read:  നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE