തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസ് പരസ്യ വിചാരണയിൽ പെൺകുട്ടിയോടും പിതാവിനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്. കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും പിതാവ് ജി ജയചന്ദ്രനും തിരുവനന്തപുരത്തെത്തി ഡിജിപിയെ കണ്ടിരുന്നു.
പൊതുജന മധ്യത്തിൽ പെൺകുട്ടിയെ കള്ളിയാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് നടപടിയിൽ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഈ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് പിതാവും പെണ്‍കുട്ടിയും ഡിജിപിയോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു.
ഉദ്യോഗസ്‌ഥക്കെതിരെ നടപടിയെടുക്കണമെന്നും ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നും ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നാല് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അച്ഛനും മകൾക്കും ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്‌ടപരിഹാരത്തിന് പുറമെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരി ഉൾപ്പടെ അന്വേഷിച്ച കേസിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് അനുകൂലമായി ആയിരുന്നു അന്വേഷണ റിപ്പോർട്. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗൺസിലിങ്ങിന് വിധേയയാക്കുന്നുണ്ട്.
Read also: ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി