ന്യൂഡെല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീരുമാനം. ഇതോടെ ഫെബ്രുവരി 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, പഞ്ചാബ് കോണ്‍ഗ്രസില്‍ അനിശ്‌ചിതത്വങ്ങള്‍ തുടരുകയാണ്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ് സ്വതന്ത്രനായി മൽസരിക്കുമെന്ന് അറിയിച്ചിരുന്നു. ബസ്സി പഥാന മണ്ഡലത്തില്‍ നിന്നുമാണ് മനോഹര്‍ ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ മണിപ്പൂര്‍ എന്നീ സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: സുള്ളി ഡീല്‍സ്; ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി