തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 24,80,503 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വ്യക്‌തമാക്കി. ആകെ 2,54,42,352 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്.
മരിച്ചവർ- 6,49,885, കണ്ടെത്താനാകാത്തവർ- 6,54,548, സ്‌ഥലം മാറിയവർ- 8,21,622. നിലവിൽ ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ ഫോം 6 പൂരിപ്പിച്ച് നൽകണമെന്നും രത്തൻ കേൽക്കർ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കണം. ഇന്ന് മുതൽ ഒരുമാസത്തേക്ക് പരാതികൾ ഉൾപ്പടെ പരിഗണിക്കും.
വിദേശത്തുള്ളവർക്ക് പേര് ചേർക്കാൻ ഫോം 6എ നൽകണം. എല്ലാ ഫോമുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിക്കാം. ജനുവരി 22 വരെയാണ് പരാതികളും മറ്റും പരിഗണിക്കുക. ഹിയറിങ്ങിൽ പരാതി ഉണ്ടെങ്കിൽ 15 ദിവസത്തിനകം ജില്ലാ കലക്‌ടർ അപ്പീൽ നൽകാം. അതിലും പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം ചീഫ് ഇലക്‌ടറൽ ഓഫീസറെ സമീപിക്കാം.
കരട് വോട്ടർ പട്ടിക പരിശോധിച്ച് വോട്ടുണ്ടോ എന്ന് എല്ലാവരും ഉറപ്പിക്കണമെന്നും രത്തൻ കേൽക്കർ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.in/voters-cornerലും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ്, voters.eci.gov.in വെബ്‌സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































