കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ എട്ടുമണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ