320 രൂപ കൂടി; സംസ്‌ഥാനത്ത്‌ ഇന്ന് റെക്കോർഡ് സ്വർണവില

By Trainee Reporter, Malabar News
Gold Price Increased In Kerala
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇന്നും റെക്കോർഡ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന് ഇന്ന് 320 രൂപ വർധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇത്. ഗ്രാമിന് 40 രൂപ വർധിച്ച് 7100 രൂപയായി. ഒരു ഗ്രാം കാരറ്റ് സ്വർണത്തിന്റെ വില 5870 രൂപയാണ്.

പശ്‌ചിമേഷ്യൻ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിന്റെ നിക്ഷേപങ്ങൾ കൂടും. ഇത് വിപണി വില ഉയർത്തും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരും ദിവസങ്ങളിൽ തന്നെ അന്താരാഷ്‌ട്ര സ്വർണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായിരുന്നു. നിലവിൽ സംസ്‌ഥാനത്ത്‌ വിവാഹ സീസണാണ്. സ്വർണവില വർധനവ് നിലവിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE