കൊച്ചി: ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. പവന് 600 രൂപ വർധിച്ച് 58,400 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7300 രൂപയായി. നവംബർ ഒമ്പതിന് ശേഷം ആദ്യമായാണ് പവന് 58,000 രൂപ കടക്കു ന്നത്. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 6020 രൂപയായി.
വെള്ളിവില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. മൂന്ന് ശതമാനം ജിഎസ്‌ടി, ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോൾ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 63,215 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7902 രൂപയും.
ആറുദിവസം മുൻപ് വാങ്ങിയവർ നൽകിയത് പവന് 60,056 രൂപയും ഗ്രാമിന് 7507 രൂപയുമായിരുന്നു. അതായത് ആറുദിവസത്തെ വ്യത്യാസം പവന് 3159 രൂപയും ഗ്രാമിന് 395 രൂപയുമാണ്. രാജ്യാന്തര സ്വർണവിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണവില രാജ്യാന്തര തലത്തിൽ ഏറ്റവുമധികം വർധന കുറച്ച ആഴ്‌ചയാണ് കടന്നുപോകുന്നതും.
കഴിഞ്ഞവാരം ഔൺസിന് 2560 ഡോളറായിരുന്ന വില ഇന്നുള്ളത് 2715.28 ഡോളറിലാണ്. ഇന്ന് മാത്രം കൂടിയത് 42 ഡോളർ. വില വരും ദിവസങ്ങളിലും കൂടിയേക്കാമെന്നും നിരീക്ഷകർ പറയുന്നു. വഷളാകുന്ന റഷ്യ-യുക്രൈൻ യുദ്ധമാണ് മുഖ്യകാരണം. യുദ്ധം പോലുള്ള ഭൗമരാഷ്‌ട്രീയ സംഘർഷ വേളകളിൽ സ്വർണം മുന്നേറുന്നത് പതിവാണ്. മറ്റൊന്ന്, യുഎസിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി