തിരുവനന്തപുരം : 2020 ലെ ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ജീവിതശൈലി രോഗ നിയന്ത്രണത്തിനായി നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ആണിത്. യുഎന്‍ഐടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന ഈ അവാര്‍ഡ് ഇത്തവണ കേരള ആരോഗ്യ വകുപ്പിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിനായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ലഭിച്ചത്. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎന്‍ ചാനലിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ ആദ്യമായാണ് സാധിച്ചത്. റഷ്യ, ബ്രിട്ടന്‍, മെക്‌സിക്കോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന തുടങ്ങിയ ഏഴ് രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെയും ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ജീവിതശൈലി രോഗ നിയന്ത്രണത്തിനായി ചെയ്‌തു വരുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരള ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതികളും അതിലൂടെ വലിയൊരു ജനവിഭാഗത്തിന് ലഭിച്ച സൗജന്യ ചികിത്സ സേവനങ്ങളുമാണ് കേരളത്തിന് ഈയൊരു അവാര്‍ഡ് ലഭിക്കാൻ കാരണം. ഒപ്പം തന്നെ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധത പദ്ധതി, കാന്‍സര്‍ ചികിത്സ പദ്ധതി, പക്ഷാഘാത നിയത്രണ പദ്ധതി തുടങ്ങിയവയും അവാര്‍ഡ് നേടാന്‍ ഐക്യരാഷ്ട്രസഭ പരിഗണിച്ചിരുന്നു.
Read also : കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ