തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സൗമ്യയുടെ മകന്റെ പേരിൽ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്ഥിരം നിക്ഷേപം നടത്തും.
കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
മെയ് 11നാണ് ഇസ്രായേലില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായി സൗമ്യയുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നേരത്തെ നൽകിയിരുന്നു.
Read Also: മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം







































