തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സുരക്ഷയ്‌ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വെട്ടി. സുരക്ഷയ്‌ക്ക് നിയോഗിച്ച ആറ് പോലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിന് ശേഷമാണ് ഉത്തരവ് റദ്ദാക്കിയത്.
തന്റെ സുരക്ഷയ്‌ക്കായി നിയോഗിക്കേണ്ട പോലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ ഗവർണർ കൈമാറിയിരുന്നു. ആറുപേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാ പ്രശ്‌നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്‌ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.
എന്നാൽ, കാരണം വ്യക്‌തമാക്കാതെ പോലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പോലീസ് മേധാവിക്ക് വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവർണർ നാളെയെ തലസ്‌ഥാനത്തെത്തൂ. അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
Most Read| പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും








































