
മേലാറ്റൂർ: കേരള മുസ്ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നിർവഹിച്ചു.
സമൂഹത്തിലുള്ള നിരാലംബരും നിർധനരുമായ ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ലഭ്യമാക്കൽ നമ്മുടെ ബാധ്യതയാണെന്ന് അബ്ദുറഹ്മാൻ ദാരിമി പ്രവർത്തകരെ ഓർമപ്പെടുത്തി.
നാസർ ഫൈസിയുടെ അധ്യക്ഷതയിൽ എസ്വൈഎസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് മുർതള തങ്ങൾ താക്കോൽ സമർപ്പണ ചടങ്ങിന്റെ ഉൽഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി, മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെടി ഇഖ്ബാൽ, എസ്വൈഎസ് ജില്ലാ പ്രസിഡണ്ട് ഹസൈനാർ സഖാഫി കുട്ടശേരി എന്നിവർ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗ് പ്രതിനിധി ശിഹാബ്, കോൺഗ്രസ് പ്രതിനിധി സമദ്, സിപിഐഎം പ്രതിനിധി സിദ്ധീഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഹനീഫ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഫൈസൽ ബാബു തുടങ്ങിയ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Most Read: എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ





































