പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയ 32കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലാണ് നിപ നെഗറ്റീവ് ആയത്. പാലക്കാട് നിപ ബാധിച്ച് മരിച്ച 58-കാരന്റെ മകനായ ഇദ്ദേഹത്തിന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നിപ പ്രാഥമികമായി സ്‌ഥിരീകരിച്ചിരുന്നു.
സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഇയാൾ ഐസൊലേഷനിൽ ആയിരുന്നു. നിലവിൽ പാലക്കാട് ചികിൽസയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!