തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പണം തട്ടിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാനാണ് തീരുമാനം.
കൂടാതെ, ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ളർക്കും നഴ്‌സിങ് അസിസ്‌റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽ നിന്നായി 1400 പേർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയെന്നാണ് പുറത്തുവന്നത്. ഇവയിൽ ഓരോ വകുപ്പിൽ നിന്നുമുള്ള പട്ടിക പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഇവരെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തു. ഏതറ്റവും കൂടുതൽ ജീവനക്കാർ ഉൾപ്പെട്ടിരിക്കുന്നത് ആരോഗ്യവകുപ്പിൽ നിന്നാണ്. നേരത്തെ, മണ്ണുസംരക്ഷണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുത്തിരുന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു