കോഴിക്കോട്: ഇന്ന് ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.
രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് 12 വരെ പമ്പുകൾ അടയ്‌ക്കാനാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എകെഎഫ്‌പിടി) നേതൃത്വത്തിന്റെ തീരുമാനം. കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെയും ടാങ്കർ ലോറി തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കാൻ കളക്‌ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
എന്നാൽ, ടാങ്കർ ലോറി തൊഴിലാളികൾ പമ്പുടമകളിൽ നിന്ന് ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കോഴിക്കോട്ട് ശനിയാഴ്‌ച വൈകിട്ട് നാലുമുതൽ ആറുവരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം നടത്തിയിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്