തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്‌ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്‌ച മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്‌ഥാന- ജില്ലാതതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശന വിപണന മേളകൾ, കലാപരിപാടികൾ, സംസ്‌ഥാന തലത്തിലുള്ള യുവജന, വനിതാ, പ്രൊഫഷണലുകൾ, സാംസ്‌കാരികം, പട്ടികജാതി-പട്ടികവർഗ കൂടിക്കാഴ്‌ച യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്.
നിലവിൽ നടന്നുവരുന്ന പ്രദർശന- വിപണന മേളകൾ നിശ്‌ചയിച്ച തീയതി വരെ തുടരും. എന്നാൽ, കലാപരിപാടികൾ ഉണ്ടാവുകയില്ല. മേഖലാ അവലോകന യോഗങ്ങൾ നിശ്‌ചയിച്ച തീയതികളിൽ നടക്കും.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ