കേരളത്തിന് മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

രണ്ട് ട്രെയിനുകൾ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.

By Senior Reporter, Malabar News
Amrit Bharat Express Train
(Image Courtesy: Times of India)
Ajwa Travels

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഉൽഘാടനം. ട്രെയിനുകളുടെ സമയക്രമം തയ്യാറായി.

തിരുവനന്തപുരം- താംബരം അമൃത് ഭാരത് (നാഗർകോവിൽ, മധുര വഴി)– താംബരത്ത് നിന്ന് ബുധനാഴ്‌ചകളിൽ വൈകീട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്‌ചകളിൽ രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്‌ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.

ചെർലാപ്പള്ളി (ഹൈദരാബാദ്)- തിരുവനന്തപുരം നോർത്ത് അമൃത് ഭാരത്– ചൊവ്വാഴ്‌ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്‌ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ രാത്രി 11.30ന് ചെർലാപ്പള്ളിയിൽ എത്തും. കോട്ടയം വഴിയാണ് സർവീസ്.

നാഗർകോവിൽ-മംഗളൂരു ജങ്ഷൻ അമൃത് ഭാരത്– ചൊവ്വാഴ്‌ചകളിൽ ഉച്ചയ്‌ക്ക്‌ 11.30ന് പുറപ്പെട്ട് ബുധനാഴ്‌ച പുലർച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്‌ച രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് സർവീസ്.

Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE