തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈമാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഞായറാഴ്‌ച വൈകീട്ട് ആറുമണിവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്‌തു.
ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ് ചെയ്‌തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്‌ചയും നല്ല പുരോഗതിയുണ്ടായി. ഈമാസം 25നുള്ളിൽ ഫോം വിതരണം ബിഎൽഒമാർ പൂർത്തിയാക്കണം.
ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണം. ഇക്കാര്യം ജില്ലാ കലക്‌ടർമാർ ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് കേരളത്തെ സംബന്ധിച്ചിടത്തോളം തടസങ്ങൾ ഒന്നുമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്‌തമാക്കി.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































