തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 12, 13 തീയതികളിൽ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്.
കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്‌ക്കും സാധ്യതയുണ്ട്.
Most Read| ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്; ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണമെന്ന പരിശോധന തുടങ്ങി