തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസഗോഡ് ജില്ലകളിലും മറ്റന്നാൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട് ആയിരിക്കും.
കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരളാ തീരത്ത് നാളെ രാത്രി 11.30വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.7 മുതൽ 3.4 മീറ്റർ വർ ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. രാവിലെ കോട്ടയം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിൽ ശക്‌തമായ മഴ പെയ്‌തിരുന്നു.
Most Read| അർജുനായി പ്രാർഥനയോടെ കേരളം; ദൗത്യം നിർണായക ഘട്ടത്തിൽ