തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടിലേക്കും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.
നിലമ്പൂർ ഉപതിരഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ക്ഷേമപെൻഷൻ വിതരണത്തിന്റെയും വർധനവിന്റെയും പിതൃത്വം സംബന്ധിച്ചായിരുന്നു. 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. പോളിങ്ങിന്റെ തൊട്ടടുത്ത ദിവസം മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
Most Read| എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്‌സ് മെട്രെവെലി?