കൊല്ലം: ഇംഗ്ളണ്ടിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
ഇംഗ്ളണ്ടിലെ ഗ്‌ളോസ്‌റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. സംഭവ സ്‌ഥലത്തുവെച്ച് തന്നെ ബിൻസ് മരണപ്പെട്ടതായാണ് വിവരം.
അതേസമയം കാറിൽ ഒപ്പമുണ്ടായിരുന്ന ബിൻസിന്റെ ഭാര്യയ്‌ക്കും കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവർ ഓക്‌സ്‌ഫോർഡ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്‌റ്റിൽ






































