കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനി റംസി അത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ പ്രതിശ്രുത വരന്റെ സഹോദരഭാര്യയായ ലക്ഷ്മിക്ക് കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മാസം 6 വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
പത്തനംതിട്ട എസ്.പി. കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യ അന്വേഷിക്കുന്നത്. റംസിയുടെ വീട്ടുകാരെ നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ പിതാവ് ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും, വരന് ഹാരിസ് മുഹമ്മദിന്റെ അമ്മക്കും നടിക്കും കേസില്‍ നിന്നും രക്ഷപെടാനുള്ള അവസരമൊരുക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച ശേഷം കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായിരുന്നു തുടക്കത്തില്‍ കേസ് അന്വേഷിച്ചിരുന്നത്.
Also read: വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, കര്‍ശന നടപടി ഉണ്ടാകും; മന്ത്രി കെ കെ ശൈലജ






































