വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, കര്‍ശന നടപടി ഉണ്ടാകും; മന്ത്രി കെ കെ ശൈലജ

By Team Member, Malabar News
Malabarnews_k k shailaja
കെ കെ ശൈലജ
Ajwa Travels

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീലം പറഞ്ഞു കൊണ്ട് യൂട്യൂബില്‍ വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ത്രീകളെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പൊലീസിന് കൈമാറിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഐപിസി 509 സെക്ഷന്‍, കെപി ആക്‌ട് സെക്ഷന്‍ 120 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന ഒരാക്രമണത്തിനും കൂട്ട് നില്‍ക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളതെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ എല്ലാവരും ശക്തമായി തന്നെ പ്രതികരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്യുന്ന ആളുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്‌ത് പണമുണ്ടാക്കുന്ന ആളുകളെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇവരുടെ യൂട്യൂബ് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയോ വീഡിയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും ഇത്തരത്തില്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന അതെ വേദനയോടെ ഇതും എടുക്കണം. അതിനാല്‍ ഇത്തരം ആളുകള്‍ക്കെതിരെ സമൂഹം ഒന്നാകെ മുന്നോട്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി.

Read also : കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE