പാലക്കാട്: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ വാളയാർ അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഇനിമുതൽ അതിർത്തി കടക്കാൻ രേഖകൾ ആവശ്യമില്ല. അത്യാവശ്യക്കാരുടെ യാത്രകൾക്ക് വിലക്ക് ഉണ്ടാവില്ല. അതേസമയം, അതിർത്തിയിൽ പരിശോധനയും കുറച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ സാക്ഷ്യപത്രം, യാത്രാപാസ് തുടങ്ങിയ രേഖകൾ ആയിരുന്നു അതിർത്തിയിൽ നിർബന്ധമാക്കിയിരുന്നത്. എന്നാൽ, രേഖകൾ ഇല്ലെങ്കിലും യാത്രയുടെ ലക്ഷ്യം മനസിലാക്കി തുടർയാത്ര അനുവദിക്കും. അതേസമയം, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാളയാർ-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Most Read: ‘സ്കൂൾ തുറക്കല്‍ ആഘോഷമാക്കും’; അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്ത് മന്ത്രി







































