‘സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കും’; അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്‌ത്‌ മന്ത്രി

By Web Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്‌തു. സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്‌കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക.

കുട്ടികളുടെ എണ്ണം, ക്ളാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കുട്ടികൾക്ക് വാക്‌സിൻ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കൾ നിർബന്ധമായും എടുക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രക്ഷിതാക്കൾ ഒരു ഡോസ് വാക്‌സിൻ മാത്രമേ എടുത്തിട്ടുള്ളൂവെങ്കിൽ കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുകയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂൾ തുറന്നാല്‍ കുട്ടികൾക്ക് ഇഷ്‌ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവരുടെ ഉൽപന്നങ്ങൾ അവതരിപ്പിക്കാം, ഇഷ്‌ടമുള്ള പുസ്‌തകങ്ങൾ വായിക്കാം. പ്രത്യേക രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്‌സിഇആർടി മാർഗരേഖ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: ശബ്‌ദ പരിശോധന കേന്ദ്രത്തിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണം; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE