തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്‌ടമായെന്നാണ് പോലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പോലീസിൽ പരാതി നൽകിയത്.
രത്‌നക്കല്ലുകൾ ഉൾപ്പടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്‌ടമായതായി കണ്ടത്. ഇതിന് പത്തു ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വെച്ചിരുന്നു. ഇതാണ് കാണാതായത്.
തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുമാസം പോലീസ് രഹസ്യമായി അന്വേഷിച്ചുവെന്നാണ് വിവരം. പത്‌മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ








































