കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദം ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിൽസയിൽ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു അന്ത്യം.
കേരളത്തിലെ മുസ്‌ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. 2005ലാണ് ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായത്. 2010ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി. 2020ൽ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തെത്തി.
2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് മൽസരിച്ച് നിയമസഭയിലെത്തി. 8472 വോട്ടിനാണ് കോൺഗ്രസിന്റെ എൻ. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭർത്താവ്: കാനത്തിൽ അബ്‌ദുറഹ്‌മാൻ. മക്കൾ: അയ്‌റീജ് റഹ്‌മാൻ, അനൂജ.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!



































