കോഴിക്കോട്: ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്‌റ്റിലായത്. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാൽസംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്‌ഥലത്ത് നിന്ന് ഇയാൾ സ്‌കൂട്ടറിൽ രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു വയസുകാരിയെയും, ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.
National News: ഹിന്ദുത്വ വാദത്തെ ഐഎസിനോട് ഉപമിച്ച് സൽമാൻ ഖുർഷിദ്; പ്രതിഷേധവുമായി ബിജെപി







































