കോഴിക്കോട്: പട്ടാപ്പകൽ ബീച്ചിന് സമീപത്ത് നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്‌ഥാനക്കാരായ സ്‌ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസ് പിടിയിലായത്.
ബീച്ചിന് സമീപം പുതിയകടവിൽ ആയിരുന്നു സംഭവം. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസുള്ള മകനെയാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടിയെ ചാക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കവേ സമീപത്തുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറി. ഇരുവരെയും പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
Most Read| ‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി