കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷങ്ങളോടെ ചികിൽസയിൽ ആയിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്‌തിഷ്‌ക ജ്വരമാണെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്.
മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ 40കാരിയെ വെള്ളിയാഴ്‌ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി യുവതി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ, രോഗലക്ഷണങ്ങളിൽ മാറ്റമില്ലാതായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. പിന്നാലെ സ്രവം പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ