മുഹ്സിന്‍ പരാരിയുടെ ‘കോഴിപ്പങ്ക്‘ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിട്ടുള്ള മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് എസ് കുമാറാണ്. റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി നിര്‍മിച്ചിരിക്കുന്ന ഈ സംഗീത ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശേഖര്‍ മേനോനാണ്. ശേഖറിന്റെ ഈണത്തോടൊപ്പം ശ്രീനാഥ് ഭാസിയുടെ ശബ്ദം കൂടി ചേര്‍ന്നതോടെ ആരാധകരെ കൈയ്യിലെടുക്കുകയാണ് ‘കോഴിപ്പങ്ക്’.
Read Also: ഈസ്‌റ്റ് ബംഗാളും സൂപ്പർ ലീഗിലെത്തുമ്പോൾ
ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും തന്നെയാണ് ആല്‍ബത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതും. അഭിലാഷ് കുമാറാണ് കോഴിപ്പങ്കിന് ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത്. വേറിട്ട അവതരണ രീതികൊണ്ടും ഈണം കൊണ്ടും നൂതനമായ കാഴ്ചാനുഭവമാണ് ‘കോഴിപ്പങ്ക്’ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
തിരിക്കഥാകൃത്ത്, സംവിധായകന്‍ എന്നി നിലകളില്‍ പ്രശസ്തനായ മുഹ്സിന്‍ പരാരിയുടെ റൈറ്റിംഗ് കമ്പനിയുടെ ആദ്യ പ്രൊജക്റ്റ് കൂടിയാണ് ‘കോഴിപ്പങ്ക്’. പ്രാഥമികമായ തിരക്കഥകള്‍ ഉല്‍പാദിപ്പിക്കുന്നതിലും അതിനെ അനുയോജ്യമായ പ്ലാറ്റ്ഫോമുകളില്‍ എത്തിക്കുന്നതിലും റൈറ്റിംഗ് കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മുഹ്‌സിന്‍ പറഞ്ഞു.
National News: മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു







































