കോവിഡ്; മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു

By News Desk, Malabar News
Malabar News_oxygen-cylinders
Representation Image
Ajwa Travels

കോവിഡ് ചികിത്സയില്‍ അനിവാര്യമായ മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു. അവശ്യ മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാതകത്തിന്റെ വില ആറ് മാസത്തേക്ക് നിയന്ത്രിക്കാന്‍ ദേശീയ ഔഷധവില നിയന്ത്രണ സമിതി തീരുമാനിച്ചു.

കോവിഡിനു മുന്‍പ് രാജ്യത്ത് ശരാശരി 750 മെട്രിക് ടണ്‍ ഓക്‌സിജനാണ് ദിനംപ്രതി ചികിത്സാ രംഗത്ത് ആവശ്യം വന്നിരുന്നത്. നിലവിലത് 2800 മെട്രിക് ടണ്ണായി മാറിയിട്ടുണ്ട്. ഈ അവസാരത്തിലാണ് വില നിയന്ത്രണത്തിനുള്ള തീരുമാനം ഉണ്ടാകുന്നത്. ദ്രവ രൂപത്തിലുള്ള മെഡിക്കല്‍ ഓക്‌സിജന് ക്യൂബിക് മീറ്ററിന് 15.22 രൂപയും സിലിന്‍ഡറിലുള്ള വാതകത്തിന് 25.71 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ സിലിന്‍ഡറിന്റെ കൈകാര്യ ചെലവുകൂടി ചേര്‍ക്കണം. തദ്ദേശീയമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വാതകത്തിന്റെ വിലയാണിത്.

മറ്റൊരു ഉത്തരവ് ഉണ്ടായില്ലെങ്കില്‍ 2021 മാര്‍ച്ച് 31 വരെ ഈ വിലയാണ് നിലവില്‍ ഉണ്ടാവുകയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇന്‍ഹലേഷന് ഉപയോഗിക്കുന്ന വാതകം നിലവില്‍ തന്നെ വില നിയന്ത്രണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE