തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്.
കണ്ടാലറിയാവുന്ന നൂറുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആളെണ്ണം കൂടുതലായിരുന്നെന്നും പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ പുതിയ കെപിസിസി അധ്യക്ഷനായി ഇന്ന് ഉച്ചയോടെയാണ് കെ സുധാകരൻ ചുമതലയേറ്റത്. കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ വെച്ചായിരുന്നു ചടങ്ങ്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Read Also: വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു; ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിൽ എന്‍എസ്എസ്







































