തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ ആശ്വാസമേകി കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റിന് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായി.
ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ സർചാർജിൽ കുറവ് വരുത്തിയിരുന്നു. ആയിരം വാട്‍സ് കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്‌താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സർചാർജിൽ നിന്ന് പൂർണമായും ഒഴിവാക്കി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!