തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കലും തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ചര്‍ച്ചയാകും.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് മുഴുവന്‍ സമയ ഡയറക്‌ടര്‍മാരുടെ യോഗവും നാലിന് വിതരണ വിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍മാരുടെ യോഗവും ചേരുന്നുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അവധികള്‍ റദ്ദാക്കി വിതരണ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും ചുമതലകള്‍ നിര്‍വഹിക്കാനും കെഎസ്ഇബി നിർദ്ദേശമുണ്ട്.
ഡാമുകളിലെ സ്‌ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെഎസ്ഇബി, ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അണക്കെട്ടുകളില്‍ നിലവിൽ കക്കിയില്‍ മാത്രമാണ് നേരിയ ആശങ്കയുള്ളതെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് വ്യക്‌തമാക്കി.
Read also: വിറങ്ങലിച്ച് കേരളം; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി







































