തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണെങ്കിലും പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
എല്ലാ ഡാമുകളുടെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ഡാമുകൾ തുറക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചായിരിക്കും എന്നും കെഎസ്ഇബി വ്യക്‌തമാക്കി. ഇടുക്കി, കക്കി, ഷോളയാര്‍, മൂഴിയാര്‍ അണക്കെട്ടുകളിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്‌ടമുണ്ടായി. 339 എണ്ണം 11 കെവി ലൈനുകള്‍ നഷ്‌ടമായി. 60 ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. 3074 ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം നിലച്ചുവെന്നും കെഎസ്ഇബി അറിയിച്ചു.
Read also: കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ








































